
കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി മുഖേന ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണ പത്രിക സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, സഭാത്തർക്കവുമായി ബന്ധപ്പെട്ട 6 പള്ളികൾ സംബന്ധിച്ച കേസുകളിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു. ഇന്ന് വിധി പറയാൻ നിശ്ചയിച്ചിരുന്ന കേസിൽ, വിധി തയാറായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് നടപടികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇനി നടക്കുന്ന ചർച്ചകളെ ക്കുറിച്ചുള്ള വിശദാംശങ്ങൾ കൂടി പരിഗണിച്ചാകും കേസിൽ വ്യാഴാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് എന്നതിനാൽ വരാനിരിക്കുന്ന ദിവസങ്ങൾ കേസിൽ ഏറെ നിർണ്ണായകമാണ്.
എന്നാൽ, യാക്കോബായ സഭയുടെ അധ്യക്ഷൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷമേ തുടർചർച്ചകൾ സാധ്യമാകൂ.
Photo Courtesy - Google










